reviewed by null Date Added: Wednesday 14 Feb 2018

നിയോഗങ്ങള്‍”ശ്രീ. സാബു ഹരിഹരന്‍റെആദ്യ പുസ്തകം...... എഴുത്തിന്‍റെ ശൈലി വളരെ നന്നായിട്ടുണ്ട്.... ചില ഭാഗങ്ങളില്‍ മുറിഞ്ഞു പോവുന്നുണ്ട്..എങ്കിലും കഥാതന്തൂ നഷ്ടപ്പെടതിരിക്കുവാന്‍ കഥാകാരന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്...ആദ്യകഥ “മേല്‍ വിലസമില്ലാത്ത കത്തുകള്‍” വളരെ നന്നായിട്ടുണ്ട്. ഇണ നഷ്ടപ്പെടുന്നതിന്‍റെ തീവ്രവേദന ഒട്ടും ചോരാതെ വായനക്കാരില്‍ എത്തിക്കുവാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ട്..വിശ്വനാഥനും ഭാമയും വായനകഴിഞ്ഞും മനസ്സില്‍ തങ്ങി നില്ക്കുന്നു.രണ്ടാമത്തത് “റോസ് വായിക്കാതെ.പോയത്” .. വളരെ നല്ല ആഖ്യാന ശൈലികൊണ്ട് ഒന്നാം സ്ഥാനത്തു എത്തിയിരിക്കുന്നു.പക്ഷെ ആ കുട്ടി എന്തിനു ആ വഴി പോയി?മനസ്സിലാവുന്നില്ല. കഥാകാരന്‍ ഇതില്‍ ഒരു സുത്രധാരന്‍റെ. ഭാഗമാണ് ചെയ്തത്..ഈ കഥ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചതാണ്.പിന്നെ രണ്ടെണ്ണം ...ഒന്നും പറയാനില്ല...കഥാകാരന്‍ രണ്ടു മൂന്നു അടി പുറകോട്ടു പോയ പോലെ...അത് കഴിഞ്ഞാണ്;..“ഒരു മഴ കൂടി പെയ്യാനുണ്ട്”എന്ന സുന്ദരമായ കഥ..അതിലെ പ്രകൃതി വര്‍ണ്ണന മനോഹരം...ഇതിലെ ഏറ്റവും കാമ്പുള്ള കഥ അതാണ്.സത്യം പറഞ്ഞാല്‍ ഞാനും എഴുത്തുകാരനോപ്പം ആ സ്ഥലം വരെ പോയി..വന്നു..അത്രയ്ക്ക് ഹൃദ്യമായ വയനാനുഭവം .പിന്നിടുള്ള മൂന്നു കഥകള്‍ എവിടെയൊക്കെയോ തട്ടി തടഞ്ഞു എങ്ങും എത്താത്തത് പോലെ......“പോറലുകള്‍” ആ വിഷമം ഒഴുക്കി കളഞ്ഞു...നെഞ്ചില്‍ തട്ടിയ കഥ എന്ന് തന്നെ പറയാം.അവസാന കഥയും കുഴപ്പമില്ലഓരോ മനുഷ്യന്‍റെയും നിയോഗങ്ങള്‍ അവനവന്‍ തിരിച്ചറിയുന്നതൊടുകൂടി അയാളിലെ അയാള്‍ ഉണരുകയായി..അവനിലെ സാഹിത്യകാരന്‍ എഴുത്തിലൂടെ അത് വെളിപെടുത്തുകയായി. അത് അയാളുടെ ഉള്ളിന്‍റെ ഉള്ളിലെ സ്ഥായിയായ ഭാവത്തിന്‍റെ ബഹീര്‍ സ്പുരണമാണ്.അത് കൊണ്ട് തന്നെ ഈ കഥ സമാഹാരം പ്രകാശം പരത്തുന്ന ഒരു പുസ്തകമാണ് എന്ന് സംശയം ഇല്ലാതെ പറയാം.മായാവിജയാ

Rating: 5 of 5 Stars! [5 of 5 Stars!]