reviewed by null Date Added: Wednesday 10 Jan 2018

സ്പിത്തി കെ.ആര്‍. അജയന്‍ .............ഹിമാലയന്‍ യാത്രയെ കുറിച്ച് “അതിനു ശേഷം ഞാന്‍ ആരെയും പ്രണയിച്ചിട്ടില്ല” എന്ന് സ്പിത്തിയെ സംബന്ധിച്ചു ആമുഖത്തിൽ എഴുത്തുകാരൻ പറയുന്നത് വളരെ ശരിയാണ് എന്ന് പുസ്തകത്തിലൂടെ കടന്നു പോവുമ്പോൾ നമുക്ക് മനസ്സിലാവും.. മറ്റെങ്ങും കാണാത്ത പ്രകൃതി സൌന്ദര്യം സ്പിത്തി അവകാശപ്പെടുന്നു. എന്തും ഇപ്പോഴും സംഭവിക്കാവുന്ന രീതിയില്‍ അപകടം നിറഞ്ഞ വഴികളിലൂടെ യാത്ര ചെയ്തതിന്‍റെ സാഹസികത ഈ യാത്രയുടെ പ്രത്യേകതയാണ്. ഹിമാലയത്തിന്‍റെ സ്വന്തം ഭാഷയായ ഭാട്ടിയായില്‍ ശവ കുടീരങ്ങളുടെ കേന്ദ്രം എന്ന് പറയുന്ന റോത്തങ് പാസ്സിലൂടെയാണ് യാത്ര തുടങ്ങുന്നത് കാലാകാലങ്ങളായി ഈ കഠിന യാത്രക്കിടയില്‍ മരണ മടഞ്ഞവ ർ മൂലമാണ് ഈ പേര് ലഭിച്ചത്.ഇവിടെയുള്ള ചന്ദ്രഭാഗ എന്നനദി ചന്ദ്രന്‍റെ പുത്രിയായ ചന്ദ്രയും സുര്യന്‍റെ പുത്രനായ ഭാഗയും പ്രണയിച്ചു ഒന്നായി ഉണ്ടായതാണെന്ന് മറ്റൊരു കഥ. ഇതില്‍ ചന്ദ്രക്ക് നീല നിറവും ഭാഗക്ക് പച്ച നിറവുമാണ് ചന്ദ്രനദി ഉത്ഭവിക്കുന്ന ചന്ദതാല്‍ ഒരുനീല തടാകമാണ്‌അടിയിലുള്ള ഏതോ ഉറവയില്‍ നിന്നുണ്ടായ, ആഴം അറിയില്ലാത്ത അതിമനോഹര തടാകം. യാത്ര മുടക്കുന്ന തകര്‍ന്ന റോഡുകളും പാലങ്ങളും ശരിയാക്കുന്നത് ഉത്സാഹ വാതികളായ തൊഴിലാളി സ്ത്രീകളാണ്.ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ബുദ്ധ വിഹരങ്ങളിലൂടെ, പ്രാര്‍ത്ഥിക്കുന്ന കുന്നുകളിലൂടെ ഇപ്പോഴും ഉരുണ്ടു താഴേക്കു വീഴാവുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ, കൊടും തണുപ്പിലൂടെ ഉള്ള യാത്ര...... ഈ പുസ്തകത്തിലൂടെ നാം അനുഭവിച്ചറിയുന്നു എഴുത്തുകാരന്‍ അത് വാചകങ്ങളിലൂടെ നമ്മിലേക്ക്‌ എത്തിക്കുന്നു. മായാവിജയ

Rating: 5 of 5 Stars! [5 of 5 Stars!]