reviewed by null Date Added: Thursday 3 Nov 2016

Ajith Neelanjanam with Krishnan Unni and 51 others."പാതയരികില്‍ കാര്‍ നിര്‍ത്തിയിരിക്കുകയാണ് .ഇളവെയിലിന്റെ തിളക്കത്തില്‍ നെല്‍വയല്‍ക്കണ്ടങ്ങള്‍ മഞ്ഞച്ച താളിയോലകള്‍ പോലെ അടുങ്ങിനിരന്നു കിടക്കുന്നു .ജീവിതത്തിന്റെ നിരന്തരാവര്ത്തനങ്ങള്‍ക്ക് വിധേയമാവുന്ന പൌരാണികമായ ഈ വയലേലകള്‍ക്കു മാനുഷിക വൈകാരികതകളുടെ കാറ്റിളക്കങ്ങളോട് തികഞ്ഞ നിര്‍മ്മമതയാണ് ...""..പരശതം വെളുത്ത പൂവുകളുള്ള ഒരു ശിഖരം കാറ്റത്ത് മെല്ലെ താഴേക്കു വീഴും പോലെ കൊക്കുകളുടെ ഒരു കൂട്ടം വയലിലേക്കു പറന്നിറങ്ങി ...""...നിരനിരയായി പറന്നു പോകുന്ന ദേശാടനപക്ഷികളുടെ വിദൂര ദൃശ്യം പകര്‍ത്തിയത് പോലെ കനമുള്ള വടിവൊത്ത ലിപികള്‍.... " റിജാമിന്റെ പുസ്തകത്തിന്റെ പിന്‍ പുറത്ത് വാനയ്ക്കിടയില്‍ പെന്‍സില്‍ കൊണ്ട് ഞാന്‍ മാര്‍ക്ക് ചെയ്ത വരികളില്‍ ചിലത് മാത്രമാണ് .സ്കൂള്‍ കാലഘട്ടത്തില്‍ ഏറ്റവും ഭയപ്പെട്ടിരുന്നത് വെടിമറയില്‍ നിന്നും വരുന്ന രാവുത്തപ്പിള്ളേരെ ആയിരുന്നു . അവന്മാരോട് കളിച്ചാല്‍ പക്കിനിട്ട് കുത്തും എന്ന് ചേട്ടനും സുഹൃത്തുക്കളും മുന്നറിയിപ്പ് തന്നിരുന്നു . ഒപം പഠിച്ചിരുന്ന ജാബുവിനെയും താജുദീനെയും പേടിയോടെ അകറ്റി നിര്‍ത്തിയിരുന്നു . സഹപാഠികള്‍ ആയിരുന്നെങ്കിലും , ഇപ്പോഴും മുതുകു വളച്ചു നടന്നിരുന്ന എന്നെ പരസ്യമായി കൂനന്‍ എന്ന് വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നെക്കൊണ്ട് രണ്ടാളും മാറി മാറി ഐസ്ക്രീം വാങ്ങിപ്പിക്കുമായിരുന്നു .തമിഴ് കലര്‍ന്ന അവരുടെ മലയാളം അന്നൊക്കെ അരോചകമായിരുന്നു . പിന്നീട് ഖസാക്കിന്റെ ഇതിഹാസം ഹൃദിസ്തമായപ്പോള്‍ ആ ഭാഷയ്ക്ക് ഒരു സൌകുമാര്യം തോന്നി. വര്‍ഷങ്ങള്‍ക്കു ശേഷം ഈയടുത്ത് ജാബുവിനെ കണ്ടു മുട്ടിയപ്പോള്‍ അവന്‍ സംസാരിച്ചത് പച്ച മലയാളത്തില്‍ ആയിരുന്നു . നിന്റെ പഴയ ഭാഷ ഒന്ന് പറയാമോ എന്ന് ചോദിച്ചപ്പോള്‍ , അത്തയും അമ്മയും ഉള്ള കാലം വരെ പറഞ്ഞിരുന്നു , ഇപ്പോള്‍ അത് പറയുന്നവര്‍ കുറവാണ് എന്നവന്‍ പറഞ്ഞപ്പോള്‍ അതൊരു പ്രാകൃത ഭാഷയായി അവഗണിക്കപ്പെട്ടതായി തോന്നി . റിജാമിന്റെ കൂടെയുള്ള ഒരു യാത്രയാണ്ഔനത്തിന്റെ പാരമ്പര്യവഴികള്‍ " എന്ന ഈ പുസ്തകം വായന .ലളിതവുമായ ചെതോഹരവുമായ പ്രയോഗങ്ങളിലൂടെ പ്രകൃതിയും മനുഷ്യമനസ്സും വെളിപ്പെടുന്നു . റാവുത്തര്‍ മാരുടെ വാമൊഴിയായി പകര്‍ന്നു കിട്ടിയ ചരിത്രവും പാരമ്പര്യവും വശ്യമായി പുനരാഖ്യാനിക്കപ്പെടുന്നു .റിജാമിന്റെ ഈ പുസ്തകം മനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നത് ഗ്രീന്‍ പെപ്പെര്‍ പബ്ലിക്ക എന്ന പ്രസാധകരാണ് റിജാമിന്റെ ഈ പുസ്തകം വായിക്കുക എന്നത് എന്റെ ജീവിത നിയോഗത്തില്‍ ഉള്‍പ്പെടുത്തിയ ആ വിശ്വ തിരക്കഥാകൃത്തിനോട് ഞാനെന്നും നന്ദിയുള്ളവനായിരിക്കും . .ഗൌരവ വായന കാംക്ഷിക്കുന്നവര്‍ ഈ സമാഹാരം ഒഴിവാക്കരുത്

Rating: 4 of 5 Stars! [4 of 5 Stars!]