reviewed by Gautham Date Added: Sunday 10 Apr 2016

എന്റെ അച്ഛനും അമ്മയുമായതു കൊണ്ടു പറയുകയല്ല, നല്ല എഴുത്താണ്. നല്ല കഥയും. Opinions shared on facebook : "നാഗരിക ദുഷിപ്പുകളുടെ പതിനാരടിയന്തിരത്തിന്റെ പാച്ചോര്‍... ആണ് ഈ പുസ്തകം" . - Sabunath Vasudevanകുഞ്ച്‌രാമ്പള്ളം - സാരംഗ് ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും (എന്റെ പ്രിയപ്പെട്ട വല്യച്‌ഛനും വല്യമ്മയും) . പുതിയ പുസ്തകം വായിക്കാ‌ന്‍ തരുമ്പോള്‍ വല്ലാത്തൊരു കൗതുകം ഉണ്ടായിരുന്നു എനിക്ക്. കാരണം വിദ്യാഭ്യാസം ജീവിതാഭ്യാസമെന്ന് പഠിപ്പിച്ചവര്‍, ജീവിതം തന്നെ സമരമാക്കിയവര്‍ ഒരു നോവല്‍ എഴുതുമ്പോള്‍ അതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വിഷയവും എന്താണെന്നറിയാനുള്ള ആഗ്രഹം! കുറച്ചുനാളായി മുടങ്ങിക്കിടന്ന വായനാശീലം ഇതള്‍ നിവര്‍ത്തിയെടുക്കാനുള്ള ആദ്യപേജുകളിലെ ആലസ്യത്തിനു ശേഷം ഒരു കൊടുങ്കാറ്റുപോലെ വായന തിരികെ എത്തിയപ്പോള്‍ കിട്ടിയ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിന് ഞാ‌ന്‍ ആദ്യമേ നന്ദി പറയട്ടെ…ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'ഗംഭീരം!’ അട്ടപ്പാടി നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും അതിനു കാരണക്കാരും പ്രതിവിധിയും എന്ന് ഒറ്റ വാചകത്തില്‍ പറയാമെങ്കിലും ഈ സമൂഹത്തില്‍ ജീവിക്കുന്ന ഏതൊരു മനുഷ്യന്റേയും (അതില്‍ മലയാളിയെന്നോ ഏതു രാജ്യക്കാരനെന്നോ വേര്‍തിരിവില്ല) ഉള്ളില്‍ ഒരു ചാട്ടുളിപോലെ വന്നു കയറും കുഞ്ച്‌രാമ്പള്ളം മുന്നോട്ട് വക്കുന്ന ആശയങ്ങള്‍, ഉറപ്പ്! “ വായിച്ചു തീരുന്നതുവരെ പുസ്തകം കൈയില്‍ നിന്നും താഴെ വക്കാ‌ന്‍ തോന്നില്ല” എന്ന് ഇതിനോടകം എന്റെ പരിചയത്തില്‍ വായിച്ചു കഴിഞ്ഞവരെല്ലാം സാക്ഷ്യപ്പെടുത്തിയ ഈ പുസ്തകം ഒരു സമൂഹജീവി എന്ന നിലയിലെങ്കിലും എല്ലാവരും വായിക്കണം എന്ന എളിയ അഭിപ്രായം എനിക്കുണ്ട്. കുഞ്ച്‌രാമ്പള്ളം ഒരു നോവലല്ല, അനുഭവമാണ് ...വായനയുടെ പുതിയ അനുഭവം!- Mamas K Chandran

Rating: 5 of 5 Stars! [5 of 5 Stars!]