reviewed by Jacob Date Added: Saturday 23 Mar 2024

ജയദേവവര്‍മ്മയുടെ \'ആനന്ദ്: ഒരു യാത്രികന്റെ കഥ\' എന്ന നോവൽ വായിച്ചപ്പോള്‍ മുതൽ അദ്ദേഹത്തിന്റെ അടുത്ത രചനക്കുള്ള കാത്തിരിപ്പ് തുടങ്ങിയതാണ്. രണ്ടാമത്തെ കൃതി അദ്വൈതിലൂടെയും അദ്ദേഹം ഞെട്ടിച്ചു. മൂന്നു വ്യത്യസ്ത പശ്ചാത്തലത്തില്‍ ഉള്ള കഥകൾ. എല്ലാം ഒന്നിനൊന്ന് മെച്ചം. ആദ്യത്തേത് ഉദ്വേഗജനകമായ ഒന്നായിരുന്നു. ഒരാളുടെ ഉള്ളിലെ മാലാഖയും ചെകുത്താനും. പാറുക്കുട്ടി വല്ലാതെ വേദനിപ്പിച്ചു. തന്റെ ഉള്ളിലെ ചെകുത്താനെ ന്യായീകരിക്കുന്ന നായകന്‍, അതിന്‌ അയാൾ സഹായം തേടുന്ന തത്വങ്ങള്‍ - ഒക്കെ പുതിയ വായന അനുഭവം നല്‍കി. ആ പിരിമുറുക്കം തീര്‍ത്തും ഒഴിവാക്കി വേണം ലക്ഷ്മണന്റെ പ്രണയകഥ വായിക്കാൻ. ലക്ഷ്മണനും കൂട്ടുകാരും വായനക്കാരെ രസിപ്പിക്കും എന്നത്‌ തീര്‍ച്ചയാണ്. മൂന്നാമത്തേത് അച്ചുവും എട്ടനും, നൊമ്പരമായി മനസ്സില്‍ അവശേഷിക്കുന്ന കഥ. ആനന്ദ് എന്ന ആദ്യ നോവലില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഇപ്പോഴത്തേത്. അടുത്ത രചനക്കായി കാത്തിരിക്കുന്നു.

Rating: 5 of 5 Stars! [5 of 5 Stars!]