Book Image
  • Vishva Prasidha Classic Krthikal - Free Shipping
  • back image of Vishva Prasidha Classic Krthikal - Free Shipping

Vishva Prasidha Classic Krthikal - Free Shipping

Green Books

വിശ്വ പ്രസിദ്ധിയാര്‍ജിച്ച കൃതികള്‍ മലയാളത്തില്‍, സാഹിത്യലോകത്തിലെ ക്ലാസിക്കുകളായ ഈ പുസ്തകങ്ങള്‍ നിങ്ങള്‍ക്ക് ഒരു വലിയ മുതല്‍‌ക്കൂട്ടാണ്.
Following are the 6 items in this package

₹999.00
₹949.00

1)  Uncle Toms Cabin by Harriet Beecher Stowe

₹300.00
₹285.00
വിശ്വസാഹിത്യത്തിലെ അനശ്വര കൃതികളിലൊന്നാണ് അങ്ക്ള്‍ ടോംസ് കാബിന്‍. അടിമത്ത വ്യവസ്ഥയ്ക്കെതിരെ ലോക മനസാക്ഷിയെ തട്ടിയുണര്‍ത്തിയ കൃതിയാണിത്. അങ്ക്ള്‍ ടോംസ് എന്ന കഥാപാത്രത്തെ മുന്‍ നിര്‍ത്തി അടിമത്തത്തിന്റെ ദൂഷ്യങ്ങളും അമേരിക്കന്‍ സമൂഹത്തിലെ സദാചാരഭ്രംശങ്ങളും വികാരതീവ്രവും സ്തോഭജനകവുമായ ശൈലിയില്‍ അനാവരണം ചെയ്ത ഈ കൃതി അമേരിക്കന്‍ ഐക്യനാടുകളുടെ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. മനുഷ്യത്വപരമായ വികാരങ്ങളും ചിന്തകളുമാണ് ഈ നോവല്‍ രചനയ്ക്കു ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവിനെ പ്രേരിപ്പിച്ചത്. അതുകൊണ്ടു തന്നെ മനുഷ്യത്വപരമായ വിവേചനങ്ങള്‍ ഉള്ളടത്തോളം കാലം ഈ നോവലിന് പ്രസ്ക്തിയുണ്ട്. ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതിയെന്ന ഖ്യാതി നേടിയ ഈ കൃതി പില്‍ക്കാലത്ത് അമേരിക്കന്‍ സാഹിത്യത്തെയെന്നപോലെ ലോകമെങ്ങുമുള്ള കലാപസാഹിത്യത്തെയും ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി.
വിവര്‍ത്തനം: കെ.പി. ബാലാചന്ദ്രന്‍
Uncle Toms Cabin

2)  Bedhan Bedhanile Greeshmakalath by Leonid Tyspkin

₹140.00
₹133.00
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ പിറന്നുവീണ ഒരു റഷ്യന്‍ ക്ലാസ്സിക്ക് കൃതിയാണ് ബേദന്‍ ബേദനിലെ ഗ്രീഷ്മകാലത്ത്. ഡോസ്റ്റോയെവ്സ്കി എന്ന മഹാനാ‍യ എഴുത്തുകാരനെ കേന്ദ്രീകരിച്ചാണീ നോവല്‍. എന്നാല്‍ ലിയോനിഡ് ട്സിപ്കിന്‍ എന്ന ഗ്രന്ഥകാരന്റെ കഥയായും ഈ പുസ്തകം മാറുന്നു. ഇതിനെ ഒരു സ്വപ്നാത്മക നോവല്‍ എന്നുകൂടി വിളിക്കം. ഡോസ്റ്റോയെവ്സ്കിയെക്കുറിച്ച് എഴുതിയിട്ടുള്ള ലോക സാഹിത്യകൃതികളില്‍ ബേദന്‍ ബേദന് സവിശേഷമായ സ്ഥാനമുണ്ട്. ബേദന്‍ ബേദനിലെ ഈ ഗ്രീഷ്മ കാലത്തിലൂടെ കടന്നുപോകുമ്പോള്‍ വ്യത്യസ്തമായ ഒരു വായന നിങ്ങളെ കാത്തിരിക്കുന്നു. സാഹിത്യത്തിന്റെ അത്യപൂര്‍വ്വമായ ഒരു പങ്കിടലാണ്.
Bedhan Bedhanile Greeshmakalath

3)  Romile Abhisarika by Alberto Moravia

₹140.00
₹133.00
റോമിലെ ചേരിപ്രദേശത്തു ജനിച്ചു വളര്‍ന്ന തയ്യല്‍ക്കാരിയുടെ മകള്‍ ആഡ്രിയാനയുടെ കഥയാണ് റോമിലെ അഭിസാരിക. കുടുംബ ജീവിതം കൊതിച്ച ആഡ്രിയാനയ്ക്ക് വിധി നല്‍കിയത് ഒരു അഭിസാരികയുടെ ജീവിതമാണ്. മനശ്ശാസ്ത്രപരമായ നോവല്‍ എന്ന നിലയില്‍ അമ്പതുകളില്‍ ഈ കൃതി യൂറോപ്പില്‍ ഏറെ പ്രശസ്തി നേടി. ലൈംഗിക അനുഭവങ്ങളും സാഹസികതകളും നിറഞ്ഞ മോറോവിയയുടെ പ്രതിപാദനശൈലി അദ്ദേഹത്തെ ഏറെ ജനകീയനാക്കുകയും ചെയ്തു.
സംഗൃഹീത പുനരാഖ്യാനം: കെ.പി. ബാലചന്ദ്രന്‍
Romile Abhisarika

4)  Nothradhamile Kunan by Victor Hugo

₹240.00
₹228.00
കൂനനും ഒറ്റക്കണ്ണനും മുടന്തനും ചെകിടനുമായ ഒരാള്‍ മുഖ്യകഥാപാത്രമായുള്ള നോവലാണ് വിക്ടര്‍ ഹ്യൂഗോവിന്റെ നേത്രദാമിലെ കൂനല്‍. വിരൂപനായ കൂനന്റെയും സുന്ദരിയു ജിപ്സിപ്പെണ്‍ കൊടിയുടെയും മനമലിയിക്കുന്ന ഈ കഥ ലോക സാഹിത്യത്തിലെ അതിവിശിഷ്ടമായ ക്ലാസിക്കുകളില്‍ ഒന്നാണ്.

സംഗ്രഹീത പുനരാഖ്യാനം: കെ.പി. ബാലചന്ദ്രന്‍
Nothradhamile Kunan

5)  Yudhavum Samadhanavum by Leo Tolstoy

₹225.00
₹214.00
നൂറ്റാണ്ടുകളായി ബെറോഡിനൊവിലെയും ഗോര്‍ക്കിയിലെയും ഷെവാര്‍ഡിനൊവിലെയും ജനങ്ങള്‍ കൃഷി ചെയ്തും കന്നുകാലികളെ മേച്ചും നടന്നിരുന്ന വയലുകളിലും പുല്‍മേടുകളിലും പതിനായിരക്കണക്കിന് മനുഷ്യര്‍ പല വേഷത്തില്‍ മരിച്ചു കിടക്കുകയാണ്! ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങി.ഭക്ഷണവും വിശ്രമവുമില്ലാതെ തളര്‍ന്ന അയാള്‍ യുദ്ധം തുടരുന്നതിന്റെ വ്യര്‍ത്ഥയെക്കുറിച്ച് ചിന്തിച്ചു.”എന്തിനു വേണ്ടി, ആര്‍ക്കു വേണ്ടി ഞാന്‍ ചാകണം…” ലോക സാഹിത്യത്തിലെ അനശ്വരമായ ക്ലാസിക് കൃതിയുടേ സംഗൃഹീത പുനരാഖ്യാനം.

വിവര്‍ത്തനം: കെ. പി. ബാലചന്ദ്രന്‍
Yudhavum Samadhanavum

6)  Anna Karenina by Leo Tolstoy

₹250.00
₹225.00
വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ നോവല്‍

റഷ്യന്‍ മെസ്സഞ്ചറി-ല്‍ അന്നാകരെനീന ഖണ്ഢശ്ശ പ്രസിദ്ധം ചെയ്തപ്പോള്‍ അടക്കാനാകാത്ത ജിജ്ഞാസയോടെ വായനക്കാര്‍ ഓരോ ലക്കത്തിനും വേണ്ടി കാത്തിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്നയ്ക്ക് അന്യപുരുഷനോടുണ്ടാകുന്ന പ്രണയവും അതേതുടര്‍ന്നുണ്ടാകുന്ന ദുരന്തവുമാണ് നോവലിലെ പ്രമേയം. സമൂഹത്തിന്റെ പ്രതികാരത്തിനിരയാകുന്ന അന്നയെ അത്യുദാരമായ സഹഭാവത്തോടെയാണ് ടോള്‍സ്റ്റോയ് ചിത്രീകരിച്ചത്. ടോള്‍സ്റ്റോയിയുടെ മാനസപുത്രിയെന്നാണ് അന്ന വിശേഷിപ്പിക്കപ്പെടുന്നത്.
ചിന്താപരമായ പല സാഹസിക സഞ്ചാരങ്ങള്‍ക്കും ശേഷം, ഗാന്ധിജിക്കുപോലും പ്രചോദനമേകിയ, ജീവകാരുണ്യ സിദ്ധാന്തത്തിലേക്ക് ടോള്‍സ്റ്റോയിയെ കൊണ്ടെത്തിച്ചത് ഈ നോവലാണ്.

ദസ്തോയെവ്സ്കി ഈ നോവലിനെപ്പറ്റി ഇങ്ങനെ പറയുന്നു.

ഒരു കലാസൃഷ്ടിയെന്ന നിലയില്‍ അന്നാ കരെനീന പരിപൂര്‍ണ്ണമാണ്.
യൂറോപ്യന്‍ സാഹിത്യത്തില്‍ ഇതിനോട് കിടപിടിക്കുന്നതായി മറ്റൊന്നുമില്ല.

വിവര്‍ത്തനം: കെ.പി.ബാലചന്ദ്രന്‍
Anna Karenina
Write a review on this book!.
Write Your Review about Vishva Prasidha Classic Krthikal - Free Shipping
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1331 times

Customers who bought this book also purchased
Aadujeevitham
₹210.00  ₹199.00
Oru Katamkathapole Bharathan
₹135.00  ₹121.00
Kariyachante Lokam
₹65.00
Malayalathinte Suvarna Kadhakal- Kovilan
₹135.00  ₹128.00
Malayalathinte Suvarna Kadhakal- Kakkanadan
₹150.00  ₹142.00
Mannum Charavum
₹65.00
Anubhavam Orma Yathra
₹160.00  ₹152.00
Vishwaprasidhha chayagrahakar
₹100.00  ₹95.00
Tattoo
₹50.00
Kazhchapakarcha
₹110.00  ₹104.00
Anuragathinte Pusthakam
₹300.00  ₹285.00
Arinjathum Arinjathinappuravum
₹120.00  ₹114.00
Cinemayude Vyakaranam
₹140.00  ₹133.00
Namukkum Cinimayetukkam
₹100.00  ₹95.00
Doorakazhchakal
₹90.00