Book Name in Malayalam : നഗരവും സ്ത്രീയും
ഹരിദ്വാരില്‍ പോകുമ്പോള്‍ ഒരു വേശ്യയെക്കൂടെ കൊണ്ടുപോകുവാന്‍ തീര്‍ച്ചപ്പെടുത്തി. അവന്റെ വീട്ടില്‍ എന്നും വേശ്യകള്‍ വരാറുണ്ട്. ആപ്പീസിലാണെങ്കില്‍ സദാ വേശ്യകള്‍ ടെലിഫോണ്‍ ചെയ്യുന്നു. റസ്റ്റോറണ്ടില്‍ വേശ്യകളൊരുമിച്ചിരുന്നാണ് അവന്‍ കാപ്പികുടിക്കാറുള്ളത്. ഗാലറികളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ കാണുവാന്‍ പോകുമ്പോഴും വേശ്യകള്‍ അവനോടൊപ്പമുണ്ടാകും. എല്ലാ ചൊവ്വാഴ്ചയും ഹനുമാന്‍കോവിലില്‍ തൊഴാന്‍ ചെല്ലുന്നത് വേശ്യയുടെ അകമ്പടിയോടെയാണ്.ചിതയില്‍ പോകുന്നതും വേശ്യയോടൊപ്പമായിരിക്കും.അവന്റെ ജീവിതം വേശ്യകളുടെ ഒരു വഴിയമ്പലമാണ്.ഒരു വേശ്യയുടെ വയറ്റില്‍ പിറക്കാത്തതാണ് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം. ഒരു നല്ല തറവാട്ടില്‍ പൊന്നുപോലത്തെ സ്വഭാവമുള്ള ഒരമ്മയുടെ ഗര്‍ഭപാത്രത്തിലാണ് അവന്‍ പൊട്ടിമുളച്ചത്. അച്ഛന്റേതല്ലാതെ മറ്റാരുടേയും ജീവബീജങ്ങള്‍ കടന്നുചെന്നിട്ടില്ലാത്ത ആ ഗര്‍ഭപാത്രത്തിലാണ് അവന്‍ രക്തത്തിലും മാംസത്തിലും എല്ലിലും ഉരുത്തിരിഞ്ഞത്; അതുതന്നെ ദുരന്തവും.
-വേശ്യകളേ, നിങ്ങള്‍ക്കൊരമ്പലം
* പാവാടയും ബിക്കിനിയും * അവര്‍ പാടുന്നു * ദല്‍ഹി 1981 * ഇന്ദ്രിയങ്ങളില്‍ ശൈത്യം * ചിറകുകളുള്ള തീവണ്ടി * മംഗളപത്രം * ഭാരതമാതാവ്... സ്ത്രീകളെക്കുറിച്ച് എം. മുകുന്ദന്റെ പതിനാറ് കല്പിതകഥകള്‍. Write a review on this book!. Write Your Review about Nagaravum Sthreeyum Other Information This book has been viewed by users 1566 times