Book Image
  • Malayalathinte Suvarna Kadhakal- Free Shipping
  • back image of Malayalathinte Suvarna Kadhakal- Free Shipping

Malayalathinte Suvarna Kadhakal- Free Shipping

Green Books

പ്രശസ്തരായ എഴുത്തുകാരുടെ തിരഞ്ഞെടുത്ത പ്രിയപ്പെട്ട കഥകളാണ് മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍.
മാധവിക്കുട്ടി, കാക്കനാടന്‍, സേതു, നന്തനാര്‍, കോവിലന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, മുണ്ടൂര്‍ കൃഷ്ണന്‍‌കുട്ടി, പത്മരാജന്‍, യു. എ. ഖാദര്‍ എന്നിവരുടെ പ്രിയപ്പെട്ട കഥകള്‍ അടങ്ങിയ ഈ പാക്കേജ് തികച്ചും സൌജന്യമായി എത്തിച്ചു തരുന്നു.
Following are the 6 items in this package

₹650.00
₹617.00

1)  Malayalathinte Suvarna Kadhakal- Kakkanadan by Kakkanadan

₹150.00
₹142.00
കാക്കനടന്റെ കഥാചാതുരിയെയും ഭാഷാനൈപുണിയെയും മൂല്യബോധത്തെയും വിളംബരം ചെയ്യുന്ന പത്തൊമ്പതു കഥകളാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം. കാക്കനാടനെ പ്രശസ്തിയുടെ ഗോപുരത്തില്‍ എത്തിച്ച ഈ രചനകള്‍ മലയാളത്തിന്റെ കഥാഭൂമികയില്‍ മുന്‍ നിരയില്‍ ഇടം നേടിയവയാണ്. ആധുനികതയുടെ കാലഘട്ടത്തില്‍ വെളിച്ചം കണ്ട ഈ കഥകള്‍ സംവേദനത്തിന്റെ ഊര്‍ജ്ജ്വസ്വലവും സമ്മോഹനവുമായ ലോകം കാഴ്ച വയ്ക്കുന്നു.
Malayalathinte Suvarna Kadhakal- Kakkanadan

2)  Malayalathinte suvarna kadhakal - U A Kadheer by U A Khader

₹150.00
₹142.00
നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും യക്ഷിക്കഥകളുടെയും വര്‍ണ്ണമേഘങ്ങള്‍ നിറഞ്ഞതാണ് ഖാദര്‍ കഥകളുടെ നീലാകാശം. അത്ഭുതപ്പെടുത്തുന്നതാണ് അതിന്റെ വിസ് തൃതി. കഥകളുടെ ഒരു മഹാകോശം തന്നെ ഖാദറിന്റേതായുണ്ട്.. ദേശത്തിന്റെ ചൂടും ചൂരും ഉള്‍ക്കൊള്ളുന്ന ഖാദര്‍മൊഴികള്‍ ഇത:പര്യന്തം നാം ശീലിച്ചുപോന്ന സാഹിത്യഭാഷയുടെ ഫ്രയിമുകളെ തകര്‍ക്കുന്നവയാണ്. ദേശത്തിന്റെ സമസ്ത ഭാവങ്ങളെയും ഒപ്പിയെടുക്കാന്‍ സമര്‍ത്ഥമാണ് ഈ മൊഴിവിശേഷം. സമകാല രാഷ്ട്രീയ സാമൂഹ്യ സദാചാരവ്യവസ്ഥകള്‍ സുന്ദരമായ ഈ മൊഴിയിലൂടെ വാര്‍ന്നു വിഴുന്നു, കഥകളായി രൂപംകൊള്ളുന്നു. ഈ കഥകളെല്ലം നമ്മെ രസിപ്പിക്കുമെന്നതില്‍ പക്ഷാന്തരമില്ല. കാരണം ഈ കഥകള്‍ക്ക് യു.ഏ.ഖാദര്‍ സാക്ഷിയാണ്.
Malayalathinte suvarna kadhakal - U A Kadheer

3)  Malayalathinte Suvarna Kadhakal- Mundoor Krishnankutty by Mundoor Krishnankutty

₹150.00
₹142.00
നവോത്ഥാനകാലഘട്ടത്തിലെ മൂല്യങ്ങളോടുള്ള അടുപ്പവും, കാല്പനികതയുടെ മാമ്പു മണങ്ങളും, ആധുനികതയുടെ ഇടച്ചിലുകളും കൃഷ്ണന്‍ കുട്ടിയുടെ കഥകളില്‍ സമ്മേളിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ തുറന്നുപറച്ചിലുകളാണ് അവ. കഥകളിലെ മനുഷ്യര്‍ ചില നേരങ്ങളില്‍ ഏറെ ശബ്ദിക്കുന്നവരാണ്. മറ്റു ചിലപ്പോള്‍ നിറഞ്ഞ മൌനം കൊണ്ട് സംവേദിക്കുന്നവരും, അവര്‍ ആത്മപീഡനം അനുഭവിക്കുന്നവരും; തങ്ങളുടെ കാലത്തെ നിശ്ചിതമായി പരിഹസിക്കുന്നവരുമാണ്. എല്ലാവരും തോന്നലുകളുടെ രാജ്യഭാരമുള്ളവര്‍ അനൌചിത്യത്തിലെ യാത്രികര്‍. ഇരുട്ടത്തു നടന്നു പോകുമ്പോള്‍ കൂടെക്കുടെ തിരിഞ്ഞു നോക്കുന്ന സന്ദേഹിയുടെ ആത്മാവ് ഈ കഥകളിലെമ്പാടും ചിതറിക്കിടക്കുന്നു.
Malayalathinte Suvarna Kadhakal- Mundoor Krishnankutty

4)  Malayalathinte Suvarna Kadhakal- Pathmarajan by P Padmarajan

₹175.00
₹166.00
അയാള്‍ പുറത്തിറങ്ങി വാതിലടച്ചു, ഹോട്ടല്‍ നിദ്രയിലാണ്. ധൃതിപ്പെട്ട് പടിയിറങ്ങുമ്പോള്‍ അയാള്‍, അവളുമായുള്ള വിചിത്രമായ ബന്ധത്തെക്കുറിച്ചോര്‍ത്തു, ഇന്നും മകളുടെ ശവശരീരവും മടിയില്‍ വെച്ചുകൊണ്ട് ഇരുട്ടിനോട് അവള്‍ ചോദിക്കും: നീ ആരാണ്? എന്റെ കുഞ്ഞിനെ കൊന്നിട്ടു പോയ നീ ആരാണ്?

വൈവിധ്യവും കരുത്തും വ്യക്തിത്വവുമാര്‍ന്ന പ്രതിപാദനശൈലിയിലൂടെ പത്മരാജന്‍ മലയാള കഥയുടെ ഗന്ധര്‍വനായി മാറുന്നു. കാഥാകാരന്റെ ഏറ്റവും മികച്ച പതിനാല് കഥകള്‍.
Malayalathinte Suvarna Kadhakal- Pathmarajan

5)  Malayalathinte Suvarna Kadhakal- Madhavikutty by Madhavikutty [ Kamala Das ]

₹190.00
₹171.00
വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള്‍ ഭൂമിയില്‍ ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകള്‍ തുടരും. അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്‍ത്തുകൊണ്ടാണ്. അവസാനത്തെ ഓര്‍മ്മ സ്നേഹത്തിന്റേതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്.
Malayalathinte Suvarna Kadhakal- Madhavikutty

6)  Malayalathinte Suvarna Kadhakal- Kovilan by Kovilan

₹135.00
₹128.00
കോവിലന്റെ കൃതികളില്‍ കാല്‍‌പ്പനികതയും ദിവാ സ്വപ്നങ്ങളുമില്ല. ദുഃഖവും ആര്‍ദ്രതയും കരുണയും പ്രണയവും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളായി കട്ടപിടിച്ചു നില്‍ക്കുന്നു. മണ്മറഞ്ഞുപോയ പ്രാണയങ്ങള്‍ കോവിലന്‍ കഥകളില്‍ ഒരു കഷ്ണം അസ്ഥിയായി ഉയിര്‍ത്തെഴുന്നേറ്റു വരുന്നു. നിശ്ശൂന്യമായ നഗരവും വിശപ്പിന്റെ കരാളതയും മരണത്തിന്റെ രൌദ്രതയും തൊടിയിലെ നനഞ്ഞ മണ്ണും നമ്മുടെ സ്വസ്ഥതയെ കാര്‍ന്നുതിന്നുന്നു.
Malayalathinte Suvarna Kadhakal- Kovilan
Write a review on this book!.
Write Your Review about Malayalathinte Suvarna Kadhakal- Free Shipping
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1447 times

Customers who bought this book also purchased
Anaswara Smaranakal
₹100.00  ₹95.00
Athmabhavangal
₹60.00
Arthandharagal
₹50.00
Vakkukalude Vismayam
₹140.00  ₹133.00
102 Prasangal
₹160.00  ₹152.00
Shareera Bhasha
₹60.00
Shasthra Kadhakal
₹100.00  ₹95.00