Book Image
  • കമ്പ്യൂട്ടര്‍ പഠിക്കാം
  • back image of കമ്പ്യൂട്ടര്‍ പഠിക്കാം
  • inner page image of കമ്പ്യൂട്ടര്‍ പഠിക്കാം

കമ്പ്യൂട്ടര്‍ പഠിക്കാം

ഐ ടി ലോകം കണ്ടന്റ് സിന്ഡിക്കേറ്റ്

നമ്മുടെ നിത്യജീവിതത്തില്‍നിന്നും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു കമ്പ്യൂട്ടര്‍. അറിഞ്ഞോ അറിയാതെയോ നാമെല്ലാം കമ്പ്യൂട്ടറിന്റെ ഗുണഭോക്താക്കളാകുകയാണ്. ഇനിയും കമ്പ്യൂട്ടറിന് നേരെ മുഖംതിരിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്കാണ് നാമിന്ന് നീങ്ങിക്കൊണ്ടിരിക്കുന്നത്.നിങ്ങള്‍ അച്ഛനോ അമ്മയോ, വിദ്യാര്‍ത്ഥിയോ ആയിക്കൊള്ളട്ടെ. നിങ്ങളുടെ ജോലി -ഉദ്യോഗമോ, കൂലിത്തൊഴിലോ, പഠനമോ ആകട്ടെ. കമ്പ്യൂട്ടര്‍ വിജ്ഞാനം നിങ്ങള്‍ക്ക് അത്യാവശ്യമാണെന്ന തോന്നല്‍ ഇനിയുമുണ്ടായില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അല്പം കടുത്തതായിരിക്കും. നമ്മുടെ വിദ്യാഭ്യാസ രംഗത്തെ അതിദ്രുതമാറ്റംതന്നെ ഇതിന് നല്ലൊരുദാഹരണമായി കാണാം. കമ്പ്യൂട്ടര്‍ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു വിദ്യാഭ്യാസരീതി ഇനി ഉണ്ടാകാനേ പോകുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്കൊപ്പംതന്നെ മാതാപിതാക്കളും കമ്പ്യൂട്ടര്‍വിജ്ഞാനിയാകേണ്ട അവസ്ഥയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ പ്രതിപാദിക്കുന്ന പുസ്തകമാണിത്. പതിന്നാലു ദിവസങ്ങള്‍കൊണ്ട് കമ്പ്യൂട്ടര്‍ സംബന്ധിച്ച ഒട്ടുമിക്ക കാര്യങ്ങളും പഠിക്കാന്‍ സാധിക്കുന്ന ഈ പുസ്തകം ഏതു മേഖലയില്‍പ്പെടുന്നവര്‍ക്കും പ്രയോജനപ്രദമാണ്
Following are the 5 items in this package
Printed Book

Rs 405.00
Rs 364.00

1)  14 ദിവസംകൊണ്ട് ഓഫീസ് പഠിക്കാം by ഐ ടി ലോകം കണ്ടന്റ് സിന്ഡിക്കേറ്റ്

Rs 90.00
ബയോഡാറ്റ, രേഖകള്‍, പ്രമാണങ്ങള്‍, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പനി പ്രസന്റേഷന്‍...നിത്യജീവിതത്തില്‍ ആവശ്യമുള്ള കാര്യങ്ങള്‍ ഒട്ടേറെ. ഇവയെല്ലാം തയ്യാറാക്കാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് ഇന്ന് സാര്‍വത്രികമായി മാറിയിരിക്കുന്നു. ഇതിനെല്ലാം സഹായകമാകുന്നതോ മൈക്രോസോഫ്റ്റ് ഓഫീസ് എന്ന മികച്ചൊരു പാക്കേജും.
14 ദിവസംകൊണ്ട് ഓഫീസ് പഠിക്കാം

2)  14 ദിവസംകൊണ്ട് വിന്‍ഡോസ് പഠിക്കാം by ഐ ടി ലോകം കണ്ടന്റ് സിന്ഡിക്കേറ്റ്

Rs 95.00
Rs 85.00
മൈക്രോസോഫ്റ്റ് വിന്‍ഡോസ് കമ്പ്യൂട്ടര്‍ രംഗത്തേക്ക് കടക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും തുടക്കക്കാരും ആദ്യം പരിചയപ്പെടുന്ന വാക്കിലൊന്ന്. കമ്പ്യൂട്ടറില്‍ വൈദഗ്ദ്ധ്യം നേടിക്കഴിഞ്ഞാലോ? ഒരിക്കലും പിരിഞ്ഞുപോകാനാവാത്തവിധം നിങ്ങളുടെ രക്തത്തിലും പ്രവൃത്തിയിലും അലിഞ്ഞുചേരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. അതേ, ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് മാറിയത് ഉപയോക്താക്കളുടെ മനസ്സിലേക്ക് കടന്നുകയറാനുള്ള ഈ മാന്ത്രികവിദ്യ കൈമുതലാക്കിയതുകൊണ്ടാണ്.
മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ വിവിധ വെര്‍ഷനുകള്‍ നമ്മുടെ നാട്ടില്‍ കാണാന്‍ കഴിയും. വെര്‍ഷന്‍ ഏതാണെങ്കിലും അവ പഠിക്കാന്‍ ഒറ്റപ്പുസ്തകം എന്ന ലക്ഷ്യമാണ് ഈ പുസ്തകം പൂര്‍ത്തീകരിക്കുന്നത്. വിന്‍ഡോസിനെ അടുത്തറിയാനും മനസ്സിലാക്കാനും വിവിധ പാഠഭാഗങ്ങള്‍ 14 ദിവസത്തെ മൊഡ്യൂളുകളാക്കി കോര്‍ത്തിണക്കിയിരിക്കുന്നു ഈ പുസ്തകത്തില്‍. കമ്പ്യൂട്ടര്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍, ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി ഒട്ടേറെ പേര്‍ക്ക് ഈ പുസ്തകം പ്രയോജനപ്രദമായിരിക്കും.
14 ദിവസംകൊണ്ട് വിന്‍ഡോസ് പഠിക്കാം

3)  14 ദിവസംകൊണ്ട് കമ്പ്യൂട്ടര്‍ പഠിക്കാം by ഐ ടി ലോകം കണ്ടന്റ് സിന്ഡിക്കേറ്റ്

Rs 100.00
Rs 90.00
നമ്മുടെ നിത്യജീവിതത്തില്‍നിന്നും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു കമ്പ്യൂട്ടര്‍. അറിഞ്ഞോ അറിയാതെയോ നാമെല്ലാം കമ്പ്യൂട്ടറിന്റെ ഗുണഭോക്താക്കളാകുകയാണ്. ഇനിയും കമ്പ്യൂട്ടറിന് നേരെ മുഖംതിരിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്കാണ് നാമിന്ന് നീങ്ങിക്കൊണ്ടിരിക്കുന്നത്.
നിങ്ങള്‍ അച്ഛനോ അമ്മയോ, വിദ്യാര്‍ത്ഥിയോ ആയിക്കൊള്ളട്ടെ. നിങ്ങളുടെ ജോലി -ഉദ്യോഗമോ, കൂലിത്തൊഴിലോ, പഠനമോ ആകട്ടെ. കമ്പ്യൂട്ടര്‍ വിജ്ഞാനം നിങ്ങള്‍ക്ക് അത്യാവശ്യമാണെന്ന തോന്നല്‍ ഇനിയുമുണ്ടായില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അല്പം കടുത്തതായിരിക്കും. നമ്മുടെ വിദ്യാഭ്യാസ രംഗത്തെ അതിദ്രുതമാറ്റംതന്നെ ഇതിന് നല്ലൊരുദാഹരണമായി കാണാം. കമ്പ്യൂട്ടര്‍ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു വിദ്യാഭ്യാസരീതി ഇനി ഉണ്ടാകാനേ പോകുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്കൊപ്പംതന്നെ മാതാപിതാക്കളും കമ്പ്യൂട്ടര്‍വിജ്ഞാനിയാകേണ്ട അവസ്ഥയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ പ്രതിപാദിക്കുന്ന പുസ്തകമാണിത്. പതിന്നാലു ദിവസങ്ങള്‍കൊണ്ട് കമ്പ്യൂട്ടര്‍ സംബന്ധിച്ച ഒട്ടുമിക്ക കാര്യങ്ങളും പഠിക്കാന്‍ സാധിക്കുന്ന ഈ പുസ്തകം ഏതു മേഖലയില്‍പ്പെടുന്നവര്‍ക്കും പ്രയോജനപ്രദമാണ്
14 ദിവസംകൊണ്ട് കമ്പ്യൂട്ടര്‍ പഠിക്കാം

4)  14 ദിവസംകൊണ്ട് ഫോട്ടോഷോപ്പ് പഠിക്കാം by ഐ ടി ലോകം കണ്ടന്റ് സിന്ഡിക്കേറ്റ്

Rs 95.00
Rs 85.00
കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ടൊരു സവിശേഷതയാണ് ഡിജിറ്റര്‍ ഗ്രാഫിക് ഡിസൈനിംഗ്. ഇതിന് നിങ്ങള്‍ ഒരു കലാകാരനായിരിക്കേണ്ട ആവശ്യമൊന്നുമില്ല. കമ്പ്യൂട്ടറില്‍ ലഭ്യമായ വിവിധ സങ്കേതങ്ങള്‍ മികച്ച രീതിയില്‍ പ്രയോഗിക്കാന്‍ സാധിച്ചാല്‍ ഡിജിറ്റല്‍ ഗ്രാഫിക് ഡിസൈനിംഗില്‍ ആര്‍ക്കും അത്ഭുതം സൃഷ്ടിക്കാം. ഡിജിറ്റല്‍ ഗ്രാഫിക് ഡിസൈനിംഗിന് ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സോഫ്റ്റ് വെയറാണ് അഡോബ് ഫോട്ടോഷോപ്പ്. അച്ചടി, ഡിടിപി, വെബ് ഡിസൈനിംഗ് തുടങ്ങി അഡോബ് ഫോട്ടോഷോപ്പിന്റെ സേവനം ഉപയോഗപ്പെടുത്തുന്ന മേഖലകള്‍ ഒട്ടേറെയാണ്. അല്പം കമ്പ്യൂട്ടര്‍ വൈഭവവും വേഗത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശേഷിയും ഉണ്ടെങ്കില്‍ ഫോട്ടോഷോപ്പില്‍ വിസ്മയം സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു പുസ്തകമാണിത്. പതിനാലു ദിവസങ്ങള്‍ കൊണ്ട് ഫോട്ടോഷോപ്പില്‍ സാമാന്യം മികച്ച രീതിയില്‍ത്തന്നെ ഗ്രാഫിക് ഡിസൈനിംഗ് ജോലികള്‍ ചെയ്യാന്‍ ഈ പുസ്തകം നിങ്ങളെ പ്രാപ്തനാക്കും.
14 ദിവസംകൊണ്ട് ഫോട്ടോഷോപ്പ് പഠിക്കാം

5)  14 ദിവസംകൊണ്ട് HTML പഠിക്കാം by ഐ ടി ലോകം കണ്ടന്റ് സിന്ഡിക്കേറ്റ്

Rs 80.00
ആധുനിക ഇന്‍ഫര്‍മേഷന്‍ യുഗത്തിന്റെ തിലകക്കുറിയാണ് ഇന്റര്‍നെറ്റ്. ഈ പുതുമാധ്യമത്തിന്റെ നന്മയും തിന്മയുമെല്ലാം ഇന്ന് നാമറിഞ്ഞുകൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ അതിവേഗത്തിലുള്ള പ്രചാരം വെബ്ഡിസൈനിംഗ് രംഗത്ത് തുറന്നിരിക്കുന്ന സാധ്യതകള്‍ ചെറുതൊന്നുമല്ല. സാധാരണ വെബ്ഡിസൈനിംഗ് മുതല്‍ അതിസങ്കീര്‍ണമായ വെബ്‌പ്രോഗ്രാമിംഗ് വരെ ഇന്ന് വളരെയധികം സാധ്യതകള്‍ ഒരുക്കിത്തരുന്നു.വെബ്ഡിസൈനിംഗ് രംഗത്ത് ജോലി തേടുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യമാണ് HTML. വെബിന്റെ അടിസ്ഥാനഭാഷയായതിനാല്‍ത്തന്നെ HTML ന്റെ പ്രാധാന്യം ഊഹിക്കാമല്ലോ. HTML കോഡിംഗ് ഉപയോഗിച്ച് വെബ് ഡിസൈന്‍ ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് ഈ മേഖലയില്‍ അതിവേഗത്തില്‍ ഉയരാന്‍ സാധിക്കും.HTML ന്റെ വിവധ ഭാഗങ്ങളെ പതിന്നാലു ദിവസത്തെ പാഠഭാഗങ്ങളാക്കി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍. അവശ്യം വേണ്ട സ്ഥലത്തെല്ലാം മാതൃകാപരിശീലനങ്ങള്‍ നല്‍കിയിരിക്കുന്നത് ഈ പുസ്തകത്തിന്റെ പ്രയോജനക്ഷമത വര്‍ദ്ധിപ്പിക്കുന്നു
14 ദിവസംകൊണ്ട് HTML പഠിക്കാം
Write a review on this book!.
Write Your Review about കമ്പ്യൂട്ടര്‍ പഠിക്കാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 829 times