Book Name in Malayalam : ലഘുകൃതികള്‍
''ക്രിസ്തുവിന്റെ കുരിശിനെതേടാത്തവര്‍ ക്രിസ്തുവിന്റെ മഹിമയെ തേടുന്നില്ല''. ആ കുരിശിനെതേടിയുള്ള യാത്രയില്‍ സഹനവും നിന്ദനവും മാത്രം ആഗ്രഹിച്ച വ്യക്തിയാണ് വി. യോഹന്നാന്‍ക്രൂസ്. അത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വേണ്ടുവോളം ലഭിക്കുകയും ചെയ്തു. ഗ്രന്ഥകാരനെന്നോ പ്രസംഗകനെന്നോ പേരെടുക്കുവാന്‍ വിശുദ്ധന്‍ താത്പര്യപ്പെട്ടിരുന്നില്ല. തന്റെ പഠനകാലത്തു നേടിയ പാണ്ഡിത്യവും സമ്പാദിച്ച പരിചയസമ്പത്തും തോളേദോ ഇരുട്ടറയിലെ യാതനകള്‍കൊണ്ട് സമ്പൂര്‍ണമാക്കപ്പെട്ടപ്പോള്‍ അനശ്വരമായ ഭാവഗീതങ്ങള്‍ മെനഞ്ഞെടുക്കുവാന്‍ യോഹന്നാന്‍ക്രൂസിനു കഴിഞ്ഞു. പുണ്യപൂര്‍ണത പ്രാപിക്കുന്നതിനുവേണ്ട ഉപദേശങ്ങള്‍, മുദ്രാവാക്യങ്ങള്‍, ആത്മീയ സൂക്തങ്ങള്‍, കത്തുകള്‍, കവിതകള്‍, മുക്തകങ്ങള്‍ തുടങ്ങിയവയാണ് ഇതിന്റെ ഉള്ളടക്കം Write a review on this book!. Write Your Review about Lakhu Kruthikal Other Information This book has been viewed by users 1473 times