Book Image
  • KBS Childrens Series 3

KBS Childrens Series 3

ഒരു സംഘം ലേഖകര്‍

KBS Children’s Series 3

Collection of 6 books

Following are the 6 items in this package
Printed Book

Rs 325.00
Rs 292.00

1)  വസന്തത്തിന്റെ രാജകുമാരി by സിപ്പി പള്ളിപ്പുറം

Rs 70.00
ഇളം മനസ്സുകളില്‍ നന്മയുടെ വസന്തം വിടര്‍ത്തു ന്ന പതിന്നാല്
ബാലകഥകളാണ് ഈ സമാഹാരത്തിലുള്ളത്. വായിച്ചാലും
വായിച്ചാലും കൊതിതീരാത്ത കഥകള്‍! 'വസന്തത്തിന്റെ രാജകുമാരിയും'
'നമ്പൂര്യച്ചന്റെ തന്ത്രവും' 'മധുരമാണിക്കന്റെ മന്ത്രമോതിരവു'മെല്ലാം
നമ്മുടെ കുട്ടികളെ അവര്‍ണ്ണരനീയമായ ഒരു അദ്ഭുത ലോകത്തിലേക്ക്
കൂട്ടിക്കൊണ്ടുപോകും.
ലളിതകോമളമായ രചനാരീതികൊണ്ട്
ബാലഹൃദയങ്ങളെ കീഴടക്കിയ എഴുത്തുകാരന്റെ
ഏറ്റവും പുതിയ കൃതി. ബാലസാഹിത്യത്തിനുള്ള
കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ
അവാര്‍ഡ് നേടിയ സിപ്പി പള്ളിപ്പുറത്തിന്റെ
മികവുറ്റ രചന.
വസന്തത്തിന്റെ രാജകുമാരി

2)  ഗണിതം മനോഹരം by മേതില്‍ രവി

Rs 30.00
വിഷമം പിടിച്ച വിഷയം എന്നു കുട്ടികള്‍കരുതുന്ന ഗണിതം, മനോഹരവും ലളിതവുമാണെന്ന് തെളിയിക്കുകയാണ് മേതില്‍രവി. ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും നിങ്ങള്‍ക്ക് മാറിക്കിട്ടും.
ഗണിതം മനോഹരം

3)  കേരളത്തിലെ ഹാസ്യനാടോടിക്കഥകള്‍ by കെ എ‌ന്‍ കുട്ടി കടമ്പഴിപ്പുറം

Rs 70.00
ചിരിക്കാനുള്ള സിദ്ധി മനുഷ്യനു മാത്രമേയുള്ളൂ. എന്നിട്ടും ചിരിക്കാത്തവര്‍ നമ്മുടെ സമൂഹത്തില്‍ എത്രയോ ഉണ്ട്‌. നര്‍മ്മം പറയാന്‍ എന്നതുപോലെ ആസ്വദിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. കേരളീയ ഗ്രാമാന്തരങ്ങളില്‍ ജീവിക്കുന്ന അക്ഷരാഭ്യാസമില്ലാത്തവര്‍പോലും സന്ദര്‍ഭത്തിനനുസരിച്ച്‌ എയ്‌തുവിടുന്ന നര്‍മ്മശരങ്ങള്‍ ഏല്‌ക്കുമ്പോള്‍ നമുക്ക്‌ വേദനയല്ല ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാനുള്ള വകയാണ്‌ ലഭിക്കുന്നത്‌. ചിരി ഒരൗഷധംകൂടിയാണ്‌. വായനക്കാര്‍ക്കു നല്‌കുന്ന ചിരിയുടെ ഔഷധമാണ്‌ ഈ പുസ്‌തകം.
കേരളത്തിലെ ഹാസ്യനാടോടിക്കഥകള്‍

4)  പത്ത് കുട്ടികഥകള്‍ by കെ എസ് പി കര്‍ത്താവ്

Rs 35.00
കുട്ടികളില്‍ പുതിയശീലങ്ങളും ചിന്തകളും വളര്‍ത്താ‌ന്‍ ഉതകുന്ന കഥകളുടെ സമാഹാരമാണ് പത്തു കുട്ടികഥകള്‍ എന്നകൃതി. ജീവിതയാത്രയില്‍ ഊര്‍ജ്ജവും കരുത്തും നല്‍കുന്ന ഈ കഥകള്‍ കുട്ടികള്‍ക്ക് നല്ലൊരു ജീവിത പാഠമാണ്
പത്ത് കുട്ടികഥകള്‍

5)  തെരഞ്ഞെടുത്ത തെന്നാലിരാമ‌ന്‍ കഥകള്‍ by സിപ്പി പള്ളിപ്പുറം

Rs 190.00
Rs 171.00
ഭാരതത്തിലുണ്ടായിട്ടുള്ള ഏറ്റവും
നല്ലനര്‍മ്മകഥകള്‍ ഏതെന്നു ചോദിച്ചാല്‍ ഒരേ ഒരു
ഉത്തരമേയുള്ളു; തെന്നാലി രാമ‌ന്‍ കഥകള്‍”
നൂറ്റാണ്ടുകളായി ഈ കഥകള്‍ നമ്മെ
പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ചിരിയും ചിന്തയും ചാലിച്ചുചേര്‍ത്ത അമൂല്യങ്ങളായ
രസഗുണ്ടുകളായിരുന്നു അവ.
സമൂഹത്തില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങ ളോടും
അനാചാരങ്ങളോടും അനീതികളോടും തന്റെ
നര്‍മ്മ പ്രവൃത്തികള്‍ കൊണ്ട് രാമ‌ന്‍ പോരാടി.
തെന്നാലി രാമന്റെ ജീവിതത്തില്‍ നിന്ന് പ്രശസ്ഥ
ബാലസാഹിത്യകാര‌ന്‍ സിപ്പി പള്ളിപ്പുറം
തെരെഞ്ഞെടുത്ത് അവതരിപ്പിക്കുന്ന
ഏറ്റവും നല്ല 36 കഥകളാണ് ഈ
പുസ്തകത്തിലുള്ളത്. നിറയെ വര്‍ണ്ണചിത്രങ്ങള്‍!
തെരഞ്ഞെടുത്ത തെന്നാലിരാമ‌ന്‍ കഥകള്‍

6)  ബഷീറിന്റെ ഉമ്മുമ്മ by കെ പി അരുന്ധതി ദേവി

Rs 35.00
കുഞ്ഞുമനസ്സിന്റെ ഭാവനയില്‍നിന്നുണര്‍ന്ന വൈവിധ്യമാര്‍ന്ന രചനകളുടെ സമാഹാരമാണിത്. കുട്ടികള്‍ക്കായി പുതുമനിറഞ്ഞ അക്ഷരലോകം തീര്‍ക്കുന്ന കഥകള്‍ബാല്യകാലത്തിന്റെ അദ്ഭുതാവഹമായ കാഴ്ചകളെ വെളിപ്പെടുത്തുകയാണിവിടെ.
ബഷീറിന്റെ ഉമ്മുമ്മ
Write a review on this book!.
Write Your Review about KBS Childrens Series 3
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 658 times