Book Image
  • KBS Childrens Series 22
  • back image of KBS Childrens Series 22

KBS Childrens Series 22

ഒരു സംഘം ലേഖകര്‍

KBS Children’s Series 22
Collection of 4 books

Following are the 4 items in this package
Printed Book

Rs 185.00
Rs 166.00

1)  ഇളം മനസ്സിലെ തിളക്കം by യു എ ഖാദര്‍

Rs 25.00
അയല്‍വാസികളും സഹപാഠികളുമായ ഗോപിയുടെയും ഗീതയുടെയും വീട്ടുകാര്‍ തമ്മിലുള്ള പിണക്കത്തിന്റെയും ഇണക്കത്തിന്റെയും കഥപറയുന്ന അതീവ രസകരമായ ലഘുനോവല്‍.
ഇളം മനസ്സിലെ തിളക്കം

2)  തന്ത്രക്കാരി by എം ടി വാസുദേവന്‍ നായര്‍

Rs 99.00
മലയാളത്തിന്റെ പ്രീയപ്പെട്ട കഥാകാരന്‍ എം ടി യുടെ തൂലികയില്‍ നിന്ന് കുട്ടികള്‍ക്കായി ഒരു മനോഹര രചന . തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജീവിക്കുന്ന തന്ത്രക്കാരി മാധവിയെയും മകള്‍ കാര്‍ത്തികയെയും കുടുക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന അധിപന്‍ ഗോപാലനും കുറുക്കന്‍ കുണ്ടുണ്ണീക്കും പറ്റുന്ന അബദ്ധങ്ങളുടെ കഥാപുസ്തകം എല്ലാപ്രായക്കാര്‍ക്കും ഒരുപോലെ രസിക്കുന്ന രചന .
തന്ത്രക്കാരി

3)  ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ by ജവഹര്‍ലാല്‍ നെഹ്‌റു

Rs 160.00
Rs 150.00
1928-ലെ വേനല്‍ക്കാലത്ത് എന്റെ മകള്‍ ഇന്ദിര, ഹിമാലയത്തിലുള്ള മുസ്സൂറിയിലും ഞാന്‍ അടിവാരത്തുള്ള സമഭൂമിയിലും താമസിക്കുമ്പോള്‍ ഞാന്‍ അവള്‍ക്ക് എഴുതിയതാണ് ഈ കത്തുകള്‍. ഇവ പത്തു വയസ്സു പ്രായമുള്ള ഒരു കുട്ടിക്ക് ഞാന്‍ അച്ഛന്റെ നിലയില്‍ എഴുതിയതാണ്. എന്നാല്‍, മാന്യന്മാരായ ചില സ്‌നേഹിതന്മാര്‍ ഇവയില്‍ ചില ഗുണങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് കുറേ അധികം പേരുടെ ദൃഷ്ടിയില്‍ പെടുത്തിയാല്‍ നന്നെന്ന് അവര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു. മറ്റു കുട്ടികള്‍ക്ക് ഇതെത്രമാത്രം രസിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍ ഇതു വായിക്കുന്നവര്‍ ഈ ലോകം അനേകം രാഷ്ട്രങ്ങളടങ്ങിയ ഒരു ലോകകുടുംബമാണെന്നു ക്രമേണ ചിന്തിക്കുവാന്‍ തുടങ്ങുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് അതെഴുതുന്നതിലുണ്ടായ സന്തോഷത്തില്‍ ഒരംശമെങ്കിലും ആ കുട്ടികള്‍ക്കും ഉണ്ടായേക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
കത്തുകള്‍ പെട്ടെന്നാണ് അവസാനിക്കുന്നത്. നീണ്ട വേനല്‍ അവസാനിച്ചപ്പോള്‍ ഇന്ദിരയ്ക്കു പര്‍വതവാസത്തില്‍നിന്നു മടങ്ങിപ്പോരേണ്ടിവന്നു. 1929-ല്‍ മുസ്സൂറിയിലേക്കോ മറ്റു പര്‍വതവസതിയിലേക്കോ അവള്‍ പോയതുമില്ല. അവസാനത്തെ മൂന്നു കത്തുകളില്‍ ഒരു പുതിയ ദശാകാലം തുടങ്ങുകയാണ്, അവ ഈ കൂട്ടത്തില്‍ ചേരുന്നവയല്ല. എന്നാല്‍ ഞാന്‍ ബാക്കിഭാഗം എഴുതിച്ചേര്‍ക്കുന്ന കാര്യം സംശയത്തിലായതുകൊണ്ട് അവയും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.-ജവഹര്‍ലാല്‍ നെഹ്‌റു.
നെഹ്‌റുവിന്റെ അറിവും കാഴ്ചപ്പാടും ഇന്ദിരയുടെ ചിന്താധാരയെ രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് എത്ര വലുതാണെന്ന് അറിയുവാന്‍ ഈ കത്തുകള്‍ സഹായകമാവും. പത്തുവയസ്സുകാരിയായ മകള്‍ക്ക് അച്ഛനെഴുതിയ ഈ കത്തുകള്‍ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും അധ്യാപകര്‍ക്കും പ്രകാശം ചൊരിയുന്ന വഴിവിളക്കുകളാണ്.
വിവര്‍ത്തനം- അമ്പാടി ഇക്കാവമ്മ
ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍

4)  പിറന്നാള്‍ സമ്മാനം by കെ ജി രഘുനാഥ്‌

Rs 40.00
മികച്ച ബാലസാഹിത്യത്തിനുള്ള 2010-ലെ അബുദാബി - ശക്തി അവാര്‍ഡ് നേടിയ കൃതി.
പിറന്നാള്‍ സമ്മാനം
Write a review on this book!.
Write Your Review about KBS Childrens Series 22
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 583 times