Book Image
  • KBS Childrens Series 19

KBS Childrens Series 19

ഒരു സംഘം ലേഖകര്‍

KBS Childrens Series 19
Collection of 6 books

Following are the 5 items in this package
Printed Book

Rs 385.00
Rs 346.00

1)  ചുക്കും ഗെക്കും by അര്‍ക്കാദി ഗൈദാര്‍

Rs 45.00
റഷ്യന്‍ ബാലസാഹിത്യകൃതി . നീലമലയ്ക്കടുത്തുള്ള കാട്ടില്‍ ജോലിചെയ്യുന്ന അച്ഛനെ കാണാന്‍ മോസ്‌കോ നഗരത്തില്‍ പാര്‍ക്കുന്ന കൊച്ചുകുട്ടികളായ ചുക്കും ഗെക്കും അവരുടെ അമ്മയുടെകൂടെ ഒരു മഞ്ഞുകാലത്ത് നടത്തുന്ന സാഹസിക യാത്രയാണ് ഈ ബാലസാഹിത്യ കൃതിയില്‍ .
അന്തരിച്ച പ്രശസ്ത റഷ്യന്‍ പരിഭാഷകന്‍ മോസ്‌കോ ഗോപാലകൃഷണന്‍ നടത്തിയ മനോഹരമായ വിവര്‍ത്തനം.
ചുക്കും ഗെക്കും

2)  ഊര്‍ജ്ജ സംരക്ഷണ കഥകള്‍ by ഉണ്ണി അമ്മയമ്പലം

Rs 40.00
നമ്മുടെ രാജ്യം നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് ഊര്‍ജപ്രതിസന്ധി. അമിതമായ ഉപയോഗംമൂലം ഊര്‍ജസ്രോതസ്സുകള്‍ നാള്‍ക്കുനാള്‍ ക്ഷയിച്ചുവരുന്നു . പവര്‍കട്ടും വൈദ്യുതിബില്ലും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഊര്‍ജസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്കും എങ്ങനെ പങ്കാളികളാകാം എന്ന് രസകരമായ കഥകളിലൂടെ പറഞ്ഞുതരുന്ന പുസ്തകം.
ഊര്‍ജ്ജ സംരക്ഷണ കഥകള്‍

3)  രാക്ഷസന്റെ ചിരി by തിക്കോടിയന്‍

Rs 40.00
കുട്ടികള്‍ക്കുവേണ്ടി തിക്കൊടിയ‌ന്‍ എഴുതിയ 2 നീണ്ടകഥകളുടെ സമാഹാരം . സ്വപ്നത്തിലൂടെ അമ്മയെത്തേടി മൊട്ടക്കുന്നു കയറുന്നതിനിടയില്‍ രാക്ഷസന്റെ പിടിയിലകപ്പെടുകയും കുസൃതികൊണ്ട് രക്ഷപ്പെടുകയും ചെയ്യുന്ന അമ്മിണിക്കുട്ടിയെയും മുത്തശ്ശി പറഞ്ഞ കഥയിലെ സുന്ദരിയായ യക്ഷിയെത്തേടി പാലക്കുന്നിലേക്കു പോകുന്ന ഉണ്ണിക്കണ്ണനെയും ആകാശത്തില്‍ ആടുകളെ മേയ്ക്കുന്ന ഇടയനെയുമെല്ലാം കുട്ടികള്‍ക്ക് ഒത്തിരിയൊത്തിരി ഇഷ്ടമാകുമെന്നുറപ്പ് .
രാക്ഷസന്റെ ചിരി

4)  ഒറ്റക്കാല‌ന്‍ ബലിക്കാക്ക by മേനാംകുളം ശിവപ്രസാദ്

Rs 40.00
പരമ്പരാഗതസംസകാരം അന്യമാകുന്ന സമകാലത്തില്‍ മാതു മുത്തശ്ശിയും തേന്മാവും ഓലമേഞ്ഞ വീടും ഒറ്റക്കാല‌ന്‍ ബലിക്കാക്കയും ശേഷിപ്പുകാര്‍. സുമതികുട്ടിയും അപ്പുവും ജനുപ്പെണ്ണും ശ്രീധര‌ന്‍ മാഷും ഗൃഹാതുരത്വം മനസ്സില്‍ സൂക്ഷിക്കുന്ന സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ബാക്കിപത്രങ്ങള്‍ . മഴയും വിരുന്നും മരണവും ജീവിതപാതയിലെ നിഴല്‍പ്പാടുകള്‍. മരിക്കാത്ത മുത്തശ്ശിക്കുവേണ്ടി ഒറ്റക്കാല‌ന്‍ ബലിക്കാക്ക ആത്മബലി നടത്തുമ്പോള്‍ സുമതിക്കുട്ടിയുടെ നിഷ്കളങ്കമനസ്സില്‍ കാക്കയുടെ കുറുകല്‍. അപ്പുവിന്റെ ഹൃദയത്തില്‍ മാമ്പഴം മണക്കുന്ന ഓര്‍മ്മകളുമായി മാതുമുത്തശ്ശി ............... അടുത്ത‌യാണ്ട് തേന്മാവ് നിറയെ പൂക്കട്ടെ ! കായ്ക്കട്ടെ !
മഹിമ ബുക്‍സ്
Mahima books
ഒറ്റക്കാല‌ന്‍ ബലിക്കാക്ക

5)  രാമായണം കുട്ടികള്‍ക്ക്‌ by അഷിത

Rs 300.00
Rs 282.00
രാമായണത്തിന് മലയാളത്തിന്റെ പ്രിയകഥാകാരി അഷിത നിര്‍വഹിച്ച പുനരാഖ്യാനം ലളിതവും ആകര്‍ഷവുമായ ശൈലിയില്‍ രചിച്ചിട്ടുള്ള ഈ പുസ്തകം രാമായണമെന്ന ഇതിഹാസത്തെ കുട്ടികളിലേക്ക് അടുപ്പിക്കുന്നു. അവരില്‍ വായനാശീലവും ഭാഷാപരിചയവും വളര്‍ത്തുന്നു .
മലയാള ഗദ്യത്തിന്റെ ലാളിത്യവും കാന്തിയും തെളിയുന്ന രാമായണ പുനരാഖ്യാനം.
ചിത്രീകരണം - നമ്പൂതിരി
രാമായണം കുട്ടികള്‍ക്ക്‌
Write a review on this book!.
Write Your Review about KBS Childrens Series 19
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 693 times