Book Name in English : Daivam Ozhichitta Idam
‘മലയാള കവിതയില്‍ എന്തു കൊണ്ടും രണ്ടാം നിരക്കാരനാണ് രാമചന്ദ്രന് വെട്ടിക്കാട്ട്. രണ്ടാം നിര ബഞ്ചില്‍ ഇരുന്ന് പഠിക്കുന്നതിനെക്കുറിച്ച് അയാള്‍ എഴുതുന്നത് പോലെ, ജീവിതത്തിലെ സെക്കന്റ് ഷോകളെക്കുറിച്ച് അയാള്‍ പറയുന്നതു പോലെ കവിതയിലും അയാള്‍ രണ്ടാം നിരയിലായി പോകുന്നു. കുറേക്കാലമായി രാമചന്ദ്രന് വെട്ടിക്കാട്ട് ഗള്‍ഫിലാണ്. ഇടയ്ക്ക് ഒന്നാം തരം ജീവിതം കുടിക്കുവാന്‍ ഒന്നാം തരം ജീവിതം ഉറങ്ങുവാന്‍ അയാള്‍ നാട്ടിലെത്താറുണ്ട്. ഈ ഒന്നാം തരത്തിനും രണ്ടാം തരത്തിനും ഇടയിലാണ് വെട്ടിക്കാട്ടിന്റെ കവിതയെന്നു തൊന്നുന്നു. ഗള്‍ഫിലായിരിക്കുമ്പോഴും ഏട്ടേ എട്ടു വരികള്‍ കൊണ്ട് നാട്ടില്‍ കാലു കുത്തുവാന്‍ ഇയാള്‍ക്കാകുന്നുണ്ട്. അത് തന്നെയാണ് ഈ കവിതകളുടെ ഇച്ഛയും ഊര്‍ജ്ജവും. --കുഴൂര്‍ വിത്സന് -Write a review on this book!. Write Your Review about ദൈവം ഒഴിച്ചിട്ട ഇടം Other InformationThis book has been viewed by users 861 times