Book Image
  • Best Books of Taslima Nasrin
  • back image of Best Books of Taslima Nasrin
  • inner page image of Best Books of Taslima Nasrin

Best Books of Taslima Nasrin

Taslima Nasrin

Best Books of Taslima Nasrin
Following are the 11 items in this package

₹2,490.00
₹1,991.00

1)  Veendum Lajjikkunnu by Taslima Nasrin

₹220.00
₹205.00
ലജ്ജാകരമായ ഒരവസ്ഥയില്‍ ഇന്ത്യയിലെത്തിയ എഴുത്തുകാരി കൂടുതല്‍ ലജ്ജാകരമായ ഒട്ടേറേ കാര്യങ്ങള്‍ക്കു സാക്ഷ്യം വഹിക്കേണ്ടിവരുന്നു. സ്ത്രീയുടെ ജീവിതാവസ്ഥ ബംഗ്ലാദേശിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായലും ഒരുപോലെയാണ് എന്ന ഒരു തിരിച്ചറിവാണ് തസ്ലീമയ്ക്കു നല്‍കാനുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപചയമാണ് മറ്റൊന്ന്. അടിച്ചമര്‍ത്തലുകള്‍ക്കും മതപരമായ ചൂഷണങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ അവര്‍ പുലര്‍ത്തിയ പുരോഗമന പാരമ്പര്യം ഈ മണ്ണിനിപ്പോള്‍ നഷ്ടമായിരിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തു തീര്‍പ്പിന്റെയും വിട്ടു വിഴ്ചയുടെയും വക്താക്കളായി മാരിയിരിക്കുന്നു.എന്നു വെച്ച് നിസ്സഹായമായ ഒരവസ്ഥയ്ക്ക് കീഴടങ്ങുകയോ? അതു വയ്യ. ഈ നോവലിലെ ഒരു സ്ത്രീകഥാപാത്രങ്ങളായ മായയും സുലേഖയും മയൂരയും അവരുടെ തിക്താനുഭവങ്ങളിലൂടെ കരുത്താര്‍ജ്ജിക്കുന്നവരാണ്. അബലകള്‍ താന്‍പോരിമയുള്ള പ്രബലകളായി മാരുന്നു.

വിവര്‍ത്തനം : പ്രൊഫ. എം.കെ.പോറ്റി
Veendum Lajjikkunnu

2)  Dwikhanditha Nishkasithaa by Taslima Nasrin

₹190.00
₹177.00
തസ്ലീമാ നസ്റീന്‍
തസ്‌ലീമ നസ്‌റിന്റെ അനുഭവജീവിതത്തിന്റെ മൂന്നാം ഭാഗമായ ദ്വിഖണ്ഡിത സാഹിത്യ സാംസ്‌കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. രണ്ടു ഭാഗങ്ങളായിട്ടാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതില്‍ രണ്ടാമത്തെ പുസ്തകമാണിത്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങള്‍ക്കെതിരെ കലഹിക്കുന്ന തസ്‌ലീമയെ നാം ഇവിടെ പരിചയപ്പെടുന്നു. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട. നിന്ദിതരും പീഡിതരുമായ സ്ത്രീകളുടെ ഉണര്‍ത്തുപാട്ടാണ് ദ്വിഖണ്ഡിത. പശ്ചിമബംഗാള്‍ ഗവണ്‍മെന്റ് ഈ കൃതി 2003ല്‍ നിരോധിക്കുകയുണ്ടായി. എന്നാല്‍ കല്‍ക്കത്താ ഹൈക്കോടതി ഈ നിരോധനം പിന്നീട് നീക്കം ചെയ്തു.
Dwikhanditha Nishkasithaa

3)  Sthreeyeyum Pranayatheyum Kurichu by Taslima Nasrin

₹185.00
₹172.00
എനിക്ക് ഒരു ദോഷമെ ഉള്ളു പ്രേമിക്കുക.പ്രേമത്തില്‍ അകപ്പെട്ടാല്‍ പുരുഷനില്‍ എന്റെ മനസ്സലിയും.ഏതുതെറ്റും ഞാ‌ന്‍ ക്ഷമിക്കും.ഇടയ്ക്ക് ഞാ‌ന്‍ എന്നെ ശാസിക്കും
ലോകമെമ്പാടുമുള്ള ഹൃദയാലുക്കളായ കാമുകന്മാരെ ഞാ‌ന്‍ കണ്ടിട്ടുണ്ട് എന്നാല്‍ ബംഗാളിലെപ്പോലെ നിദ്ദയരും ക്രൂരന്മാരുമായ കാമുകന്മാരെ ഞാ‌ന്‍ വളരെ കുറച്ചേ കണ്ടിട്ടുള്ളു.
.-തസ്ലീമ നസ്രീ‌ന്‍.
Sthreeyeyum Pranayatheyum Kurichu

4)  Ente Pennkuttykalam by Taslima Nasrin

₹265.00
₹246.00
ജീവിതം ദുഃഖസാന്ദ്രമാണ്. താളനിബിഡമായ ജീവിത രാഗങ്ങളില്‍ വര്‍ഷകാലത്തെ ജലമെന്നപോലെ എല്ലാ ദുഃഖങ്ങളും ഒഴുകിയൊലിച്ചുപോകുന്നു. വിടര്‍ന്ന കണ്ണുകളുമായി കടന്നുപോയ ഒരു പെണ്‍കുട്ടിക്കാലത്തിന്റെ അസന്തുഷ്ടമായ ഓര്‍മ്മകള്‍. അന്വേഷണാതുരമായ ലോകത്തിലേക്ക് ഒരു ബാല്യം അതിന്റെ കണ്ണുകള്‍ തുറക്കുകയാണ്.
തസ്ലീമയുടെ ആത്മകഥയുടെ ഒന്നാംഭാഗം
വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍
Ente Pennkuttykalam

5)  Veedu Nashtapettaval by Taslima Nasrin

₹260.00
₹242.00
പൂര്‍വ്വബംഗാളിലെ ഒരു ഗ്രാമത്തില്‍ഹാരാധ‌ന്‍ സര്‍ക്കര്‍ എന്ന ഒരു ഹിന്ദു കര്‍ഷക‌ന്‍ ഉണ്ടായിരുന്നു. ഹാരാധ‌ന്‍ സര്‍ക്കരിന്റെ ഒരു മക‌ന്‍ എന്തിനുവേണ്ടിയാണെന്നറിയില്ല. മുസല്‍മാനായിത്തീര്‍ന്നു. അവന്റെ പേര് ജതീന്ദ്ര‌ന്‍ എന്നയിരുന്നെങ്കില്‍ പിന്നീടത് ജമീര്‍ ആയി.അല്ലെങ്കില്‍ കമല്‍ ആയിരുന്നെങ്കില്‍ കാമാല്‍ ആയി. ഓ ആ സര്‍ക്കാര്‍ വംശത്തിലെ അംഗമാണ് ഞാ‌ന്‍. എന്റെ ആറു തലമുറ മു‌ന്‍പുള്ള പൂര്‍വ്വപുരുഷ‌ന്‍ ഹാരാധ‌ന്‍ സര്‍ക്കര്‍ ആണ്. അദ്ദേഹത്തിന്റെ മറ്റു പി‌ന്‍ഗാമികളൊക്കെ ഇന്ത്യാ വിഭജനത്തിനുശേഷം ഭാരതത്തിലേക്കു വന്നു എന്നു തീര്‍ച്ച. അവര്‍ ഇപ്പോള്‍ ഭാരതത്തിലെ പൗരന്മാരാണ്.
- തസ്ലീമ നസ്രീ‌ന്‍
Veedu Nashtapettaval

6)  French Lover by Taslima Nasrin

₹335.00
₹312.00
പ്രണയിക്കിമ്പോഴും ആന്തരികമായി രണ്ട് സംസ്കാരങ്ങള്‍ തമ്മില്‍ നടക്കുന്ന മാനസിക സംഘര്‍ഷം അതിമനോഹരമായി നോവലില്‍ ഇഴ ചേര്‍ത്തിരിക്കുന്നു സ്ത്രീമനസ്സും അവളുടെ ഗര്‍ഭപാത്രവുമെല്ലാം അടക്കിവാഴുന്ന പ്രജാപതിയായ പുരുഷനെ സ്നേഹിക്കുകയും ഒരേ സമയം അവനില്‍ നിന്ന് മോചനം പ്രഖ്യാപിക്കുകയും ചെയ്യുന്ന വ്യക്തിത്വമാര്‍ന്ന കഥാപാത്രത്തെ തസ് ലീമ അനായാസം വരച്ചു ചേര്‍ത്തിരിക്കുന്നു. തസ് ലീമയുടെ മറ്റു കൃതികളിലെന്നപോലെ ഫ്രഞ്ച് ലവറിലും സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയാണ് കേന്ദ്രപ്രമേയം.

പരിഭാഷ: ലീലാസര്‍ക്കാര്‍
French Lover

7)  Anthassulla Nunakal by Taslima Nasrin

₹155.00
₹139.00
ഒരു സ്ത്രീ എന്തൊക്കെ പഠിച്ചാലും അവള്‍ക്ക് എന്തൊക്കെ സിദ്ധികളുണ്ടായാലും ഇതൊന്നുമില്ലാത്തൊരു പുരുഷനേക്കാള്‍ എത്രയോ താഴെക്കിടയിലാണ് തന്റെ സ്ഥാനമെന്ന് ഝുമൂര്‍ തിരിച്ചറിയുന്നു. സ്വന്തം പാതിവ്രത്യത്തെ ചോദ്യം ചെയ്യുകയും തന്നെ ബുര്‍ഖയിലും വീടുകളുടെ ചുമരുകള്‍ക്കിടയിലും തളച്ചിടുകയും ചെയ്യുന്ന യാഥാസ്ഥിതികത്വത്തിനെതിരെ അതിതീവ്രമായ ഒരു പ്രതികാരമാണ് ഝുമൂര്‍ നിര്‍വഹിക്കുന്നത്. തസ്ലീമയുടെ ശക്തമായ ഫെമിനിസ്റ്റ് നിലപാടുകള്‍ ഈ നോവലിനെ ശ്രദ്ധേയമാക്കുന്നു.
Anthassulla Nunakal

8)  youvanathinte murivukal by Taslima Nasrin

₹385.00
₹358.00
സത്യസന്ധമായ ഒരു തുറന്നെഴുത്താണ് തസ്ലീമയുടെ ആത്മകഥ. അവര്‍ കപട സദാചാരത്തില്‍ വിശ്വസിക്കുന്നില്ല. അശ്ലീലമെന്ന് ഒരുപക്ഷേ നാം പറഞ്ഞേക്കാവുന്ന ഭാഷാസംജ്ഞകളില്‍ തെളിഞ്ഞു നില്‍ക്കുന്നത് എഴുത്തി‌ന്‍റെ നിറഞ്ഞ ആത്മാര്‍ത്ഥതയാണ്. തസ്ലീമയുടെ ആത്മകഥ യുടെ ഓരോ താളും സ്ത്രീയുടെ ദുരന്ത ജീവിതത്തിന്റെ അര്‍ത്ഥതല ങ്ങളിലൂടെയാണ് കടന്നുപോകുന്നത്. താനും തന്റെ മാതാവും വേലക്കാരും സഹപാഠി കളുമടങ്ങുന്ന ഒരു കൂട്ടം സ്ത്രീകള്‍ ഇതിലെ ദുരന്തകഥാപാത്രങ്ങളായി മാറുന്നു. പുരുഷ മേധാവിത്വവും സാമൂഹ്യവ്യവസ്ഥയും ഇവിടെ രൗദ്രവേഷമണിഞ്ഞു നില്‍ക്കുന്നു. താ‌ന്‍ പ്രണയിച്ച പുരുഷനുമായുള്ള വിവാഹജീവിതവും ഡോക്ടറുടെ മേലങ്കിപ്പട്ടം കെട്ടിയ ഔദ്യോഗിക ജീവിതവും ദുഃഖങ്ങളുടെ അകന്പടി നിറഞ്ഞതാണ്. അനുഭവങ്ങള്‍ അവരെ തളര്‍ത്തുന്നില്ല; മറിച്ച് ജീവിതത്തിന് പുതിയ അര്‍ത്ഥങ്ങള്‍ സമ്മാനിക്കുകയാണ്.
youvanathinte murivukal

9)  Kalyani by Taslima Nasrin

₹85.00
കിഴക്കന്‍ പാക്കിസ്താനും പിന്നീട് ബംഗ്ലാദേശുമായി രൂപപ്പെട്ട ആ മണ്ണ് കല്യാണിയുടെ സ്വപ്നങ്ങളുടെ ശ്മശാന ഭൂമിയായിത്തീരുന്നു. പഴയ തൊടിയിലെ ഏകയായൊരു ഞാവല്‍ മരം അവളെ തിരിച്ചറിഞ്ഞു. ആ മരത്തെ പുണര്‍ന്ന് കല്യാണി വാവിട്ടു കരഞ്ഞു. രാഷ്ട്രീയവും വംശീയവുമായ കലാപങ്ങളിലൂടെ കൃത്രിമമായി അടിച്ചേല്‍‌പ്പിക്കുന്ന അതിര്‍വരമ്പുകളിലൂടെ സ്ഥാനഭ്രംശം സംഭവിക്കുന്ന മനുഷ്യജീവിതങ്ങളുടെ പ്രതീകമാണ് കല്യാണി. ഈ കഥ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റേതു മാത്രമല്ല, സംഘര്‍ഷങ്ങള്‍ നിറഞ്ഞ മധ്യ പൗരസ്ത്യ മേഖലയുടെയും ഗോത്ര കലാപങ്ങള്‍ നിറഞ്ഞ ആഫ്രിക്കയുടെയും വംശീയ യുദ്ധങ്ങളുടെ ചോര വീണ യൂറോപ്പിന്റെയും കഥയാണ്. തസ്ലീമ നസ്രിന്‍ അവതരിപ്പിക്കുന്ന കല്യാണി ആഗോള ജീവിതത്തിന്റെ സമസ്യകളിലൊന്നായി മാറുന്നു
Kalyani

10)  Dwikhanditha Nishkasitha- Poochendukalude Kalam by Taslima Nasrin

₹210.00
₹195.00
നസ്റിന്റെ ആത്മകഥയുടെ മൂന്നാം ഭാഗമായ "ദ്വിഖണ്ഡിത' സാഹിത്യ സാംസ്ക്കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങള്‍ക്കെതിരെ കലഹിക്കുന്ന തസ്ലീമയെ ആത്മകഥയുടെ ഈ മൂന്നാം ഭാഗം പരിചയപ്പെടുത്തുന്നു. സ്ത്രീ പുരുഷന്നു വിത്തിറക്കാ‌ന്‍ ഉള്ള വയലാണെന്നും പുരുഷന്ന് ഇഷ്ടം പോലെ അതിലേക്കിറങ്ങാമെന്നുമുള്ള പരമ്പരാഗത വിശ്വാസത്തെയാണ് തസ്ലീമ ചോദ്യം ചെയ്യുന്നത്. സാമൂഹികവും സാന്പത്തികവും രാഷ്ട്രീയവും ലൈംഗികവുമായ നിയമങ്ങളുടെ പീഡനത്തില്‍നിന്ന് തസ്ലീമ മോചനം പ്രഖ്യാപിക്കുന്നു. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട, നിന്ദിതരായ, പീഡിതരായ സ്ത്രീകളുടെ ഉണര്‍ത്തുപാട്ടാണ് തസ്ലീമയുടെ ഈ ആത്മകഥ. പശ്ചിമ ബംഗാള്‍ ഗവണ്‍മെ‌ന്‍റ് ഈ കൃതി 2003ല്‍ നിരോധിക്കുകയുണ്ടായി. എന്നാല്‍ കല്‍ക്കത്താ ഹൈക്കോടതി ഈ നിരോധനം നീക്കം ചെയ്തു.
വിവ: പ്രൊഫ. എം.കെ.എന്‍.പോറ്റി
Dwikhanditha Nishkasitha- Poochendukalude Kalam

11)  Lajja by Taslima Nasrin

₹205.00
₹191.00
1992 ഡിസംബര്‍ ആറിന് ഹിന്ദുതീവ്രവാദികള്‍ അയീദ്ധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തു. ബംഗ്ലാദേശിലെ മുസ്ലീം തീവ്രവാദികളും അടങ്ങിയിരുന്നില്ല. അവര്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ആക്രമിക്കാനും ക്ഷേത്രങ്ങള്‍ തീവച്ചു നശിപ്പിക്കാനും തുടങ്ങി. ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍ ബാബ് റി മസ്ജിത് തകര്‍ത്തതിന് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ എന്തു പിഴച്ചു? ഈ സംഭവത്തെ അധികരിച്ച് ഒരാഴ്ചകോണ്ട് എഴുതിത്തീര്‍ത്ത നോവലാണ് ലജ്ജ. ബംഗ്ലാദേശിലെ ലഹളയില്‍ ഏറെ വിഷമിക്കേണ്ടി വന്ന ഒരു കുടുംബത്തിന്റെ പതിമൂന്ന് ദിവസങ്ങളാണ് ലജ്ജയിലെ പ്രമേയം.

ഭാഷയും സംസ്കാരവുമാണ് മനുഷ്യരെ ഏകോപിപ്പിക്കുന്ന പ്രഥമഘടകമെന്നും മറ്റെല്ലാ വിഭജനങ്ങളും കൃത്രിമമാണെന്നും തസ്ലീമ പ്രഖ്യാപിക്കുന്നു.

വിവര്‍ത്തനം : കെ.പി.ബാലചന്ദ്രന്‍
Lajja
Write a review on this book!.
Write Your Review about Best Books of Taslima Nasrin
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 959 times

Customers who bought this book also purchased
Cheguevara Reader
₹220.00  ₹198.00
Socialisathe Sookshikkuka
₹90.00
Bolivian Dairy
₹260.00  ₹234.00
Motor Cycle Dairykkurippukal
₹160.00  ₹144.00
Dr Ambedkar Sampoorna Krithikal
₹135.00  ₹128.00
Ormakalude Bramanapatham
₹350.00  ₹315.00