രാജന്‍ കാക്കനാടന്‍ Author

Rajan Kakkanadan

മലയാളത്തിലെ അറിയപ്പെടുന്ന ചിത്രകാരനും എഴുത്തുകാരനുമാണ് രാജ‌ന്‍ കാക്കനാട‌ന്‍.ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു.രാജി വച്ചു.ആദ്യ കാലത്ത് താന്ത്രിക് ശൈലിയിലാണ് വരച്ചിരുന്നത്.ഹിമവാന്റെ മുകള്‍ത്തട്ടില്‍ ​എന്ന യാത്രാ വിവരണ ഗ്രന്ഥം രചിച്ചിട്ടുണ്ട്.സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയ പര്യടനത്തിന്റെ സ്നിഗ്ധമായ അനുഭവമാണ്‌ ഈ ഗ്രന്ഥം പകര്‍ന്നു തരുന്നത്‌. ഏകനായി, തന്റെ നിഴലിനെമാത്രം സഹയാത്രികനാക്കിക്കൊണ്ട്‌ പര്‍വതശൃംഗങ്ങളുടെ ഭയാനകവും, ഗംഭീരവും, അപകടപൂര്‍ണവുമായ പാതകളിലൂടെ നൂറില്‍പരം മെയില്‍ ദൂരം നിര്‍ഭയനായി സഞ്ചരിച്ച ധീരനും സാഹസികനുമായ യാത്രികന്റെ ത്രസിപ്പിക്കുന്ന ഈ സ്മരണകള്‍ അന്യൂനമായ അനുഭവമാണ്. അരവിന്ദന്റെ എസ്തപ്പാ‌ന്‍ സിനിമയിലെ നായകനായിരുന്നു.സാഹിത്യകാര‌ന്‍ കാക്കനാടന്റെ സഹോദരനാണ്.



Need some editing or want to add info here ?, please write to us.

Other Books by Author Rajan Kakkanadan