ഡാന്‍ ബ്രൗണ്‍ Author

Dan Brown

Dan Brownഡാ‌ന്‍ ബ്രൌണ്‍ (ജനനം:ജുണ്‍ 22, 1964) അമേരിക്ക‌ന്‍ എഴുത്തുകാരനാണ്. സ്തോഭജനക നോവലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ബ്രൌണ്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ ദ ഡാവിഞ്ചി കോഡ് എന്ന നോവലിലൂടെയാണ് പ്രശസ്തനായത്1996-ല്‍ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച ഡാ‌ന്‍ ബ്രൌണ്‍ മുഴുവ‌ന്‍ സമയ എഴുത്തുകാരനായി മാറി. 1998-ല്‍ “ഡിജിറ്റല്‍ ഫോര്‍ട്രെസ്” എന്ന ആദ്യ നോവല്‍ പുറത്തിറക്കി. 2000-ല്‍ “ഏ‌ന്‍‌ജത്സ് ആ‌ന്‍ഡ് ഡീമണ്‍സ്”, 2001-ല്‍ “ഡിസപ്ഷ‌ന്‍ പോയിന്റ്” എന്നീ നോവലുകള്‍ക്കൂടി പുറത്തിറക്കിയെങ്കിലും ആദ്യ മൂന്നു നോവലുകളും ശ്രദ്ധിക്കപ്പെട്ടില്ല. 2003-ല്‍ “ദ് ഡവിഞ്ചി കോഡ്” പുറത്തിറക്കിയതോടെയാണ് ബ്രൌണ്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. പുറത്തിറക്കിയ ആഴ്ചതന്നെ ഈ നോവല്‍ ന്യൂയോര്‍ക്ക്ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയിലെത്തി. ലോകമെമ്പാടും ആറരക്കോടിയിലേറെ വിറ്റഴിക്കപ്പെട്ട ഡാവിഞ്ചി കോഡ് എക്കാലത്തെയും ജനകീയ പുസ്തകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഡവിഞ്ചി കോഡിന്റെ വിജയത്തോടെ ബ്രൌണിന്റെ ആദ്യനോവലുകളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഡാവിഞ്ചി കോഡിലെ നായക കഥാപാത്രമായ റോബര്‍ട്ട് ലാങ്ഡനെ ബ്രൌണ്‍ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത് ഏഞ്ചല്‍സ് ആ‌ന്‍ഡ് ഡീമണ്‍സ് എന്ന നോവലിലാണ്. 2004-ല്‍ ബ്രൌണിന്റെ നാലു നോവലുകളും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയിരുന്നു.



Need some editing or want to add info here ?, please write to us.

Other Books by Author Dan Brown
Cover Image of Book ഒറിജിൻ
Rs 599.00  Rs 539.00